05:50am 11 November 2026
NEWS
ശ്രീനാരായണ ഗുരുദേവന്റെ 171 മത്
ജയന്തി ആഘോഷങ്ങൾ

07/09/2025  08:40 AM IST
nila
 ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജയന്തി ആഘോഷങ്ങൾ

ചെങ്ങന്നൂർ: എസ്. എൻ. ഡി. പി. യോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖകളിലും മേഖലകളിലും ശ്രീനാരായണ ഗുരുദേവന്റെ 171 മത്
ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 7 ന് രാവിലെ ഗുരു മന്ദിരങ്ങളിൽ
 വൈദിക ചടങ്ങുകളോടെ ആരംഭിക്കും. എല്ലാ ശാഖകളിലും ഘോഷ യാത്രകൾ സമൂഹ പ്രാർത്ഥന, പ്രഭാഷണം, സമൂഹ സദ്യ, കലാപരിപാടികൾ തുടങ്ങിയവ നടക്കും. 
ജയന്തി ആഘോഷത്തിൽ ചെറിയനാട് മേഖലയുടെ വർണ ശബളമായ ഘോഷയാത്രയുടെ ഉദ്ഘാടനം വൈകിട്ട്
3 മണിക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിക്കും ചതയദിന സന്ദേശവും നൽകും. ചെറിയനാട് മേഖല ചെയർപേഴ്സൺ സുമ സുരേഷ് അദ്ധ്യക്ഷത വഹിക്കും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി. ഡി. ഷാജി, രാജേഷ് സദാനന്ദൻ എന്നിവർ ആശംസയും മേഖല കൺവീനർ വി. എൻ. സുഗതൻ നന്ദിയും പറയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.