NEWS
തേനി ജയിലിൽനിന്ന് 17 ക്രിമിനലുകൾ രക്ഷപ്പെട്ടു; കേരളത്തിലേക്ക് കടക്കാൻ സാധ്യതയെന്ന് പൊലീസ്
27/10/2026 07:22 AM IST
nila

ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 വിചാരണത്തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.
രക്ഷപ്പെട്ടവരിൽ ഒരാളെ പൊലീസ് പിന്നീട് പിടികൂടി. ശേഷിക്കുന്നവർക്കായി തമിഴ്നാട് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധനയും സുരക്ഷാ പരിശോധനകളും ശക്തമാക്കി.
രക്ഷപ്പെട്ട തടവുകാർ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










