10:48pm 28 October 2026
NEWS
എപ്‌സ്റ്റീൻ കേസിൽ ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരുമായി ബന്ധപ്പെട്ട 17 പുതിയ ഫോട്ടോകൾ പുറത്ത്
13/12/2025  05:12 AM IST
nila
എപ്‌സ്റ്റീൻ കേസിൽ ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരുമായി ബന്ധപ്പെട്ട 17 പുതിയ ഫോട്ടോകൾ പുറത്ത്

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പ്രമുഖരുടെ 17 ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ സെനറ്റിലെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ഈ ഫോട്ടോകൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, വ്യവസായികൻ ബിൽ ഗേറ്റ്സ് തുടങ്ങിയ പ്രമുഖരുമായി എപ്‌സ്റ്റീനുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. 

ട്രംപിനെ ഉൾപ്പെടുത്തി മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടത്. സ്ത്രീകളോടൊപ്പം നിൽക്കുന്ന ഒരു ചിത്രം, ‘ട്രംപ് കോണ്ടം’ എന്ന് എഴുതിയ വിലപതിപ്പുള്ള കോണ്ടം കവറോടെയുള്ള ചിത്രം, കൂടാതെ എപ്‌സ്റ്റീനോടൊപ്പം ട്രംപ് ഒരു യുവതിയോട് സംസാരിക്കുന്ന ദൃശ്യം എന്നിവ പുറത്തുവന്ന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ബിൽ ക്ലിന്റൺ എപ്‌സ്റ്റീനോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റീവ് ബാനൺ, നടൻ വൂഡി അലൻ, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയവരുടെ ചിത്രങ്ങളും പട്ടികയിൽ ഉണ്ട്.

എപ്‌സ്റ്റീൻ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച 95,000 ലധികം ഫോട്ടോകൾ കമ്മിറ്റിയുടെ പക്കലുണ്ട്. കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതായി കമ്മിറ്റിയുടെ പ്രതികരണം. എപ്‌സ്റ്റീൻ കേസിലെ രഹസ്യരേഖകൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ സെനറ്റ് മുൻപേ തന്നെ ഏകകണ്ഠ പിന്തുണ നൽകിയിരുന്നു. ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ട്രംപ് തന്നെ ഒപ്പുവച്ചിരുന്നു.

എപ്‌സ്റ്റീന്റെ കേസിന്റെ പശ്ചാത്തലം

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിലേക്ക് പ്രേരിപ്പിച്ചതടക്കം നിരവധി കുറ്റങ്ങൾ നേരിട്ട എപ്‌സ്റ്റീനിനെതിരെ 2008ൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. കുറ്റം സമ്മതിച്ച എപ്‌സ്റ്റീനിന് 18 മാസത്തെ തടവുശിക്ഷ ലഭിച്ചു. 2019 ജൂലൈയിൽ കുട്ടികളെ ലൈംഗിക വൃത്തിക്കായി കടത്തിയെന്ന കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. അതേ മാസത്തിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img