NEWS
പതിനാറാം നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
21/05/2026 09:28 AM IST
nila

തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നു രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞചെയ്തത്.
പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിക്കുന്നത്. ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് സുധാകരൻ സത്യവാചകം ചൊല്ലിയത്. അമ്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 22-ാം തീയതിയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










