
ഹോട്ടല്‍ടെക് കേരളാ പ്രദര്‍ശനത്തിന്റെ 16-ാമത് പതിപ്പ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകള്‍ക്കുള്ള മത്സരത്തിന്റെ ജൂറി അംഗം ശ്യാംകുമാര്‍ വി, ഗോകലും പാര്‍ക്ക് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ജിഎം ജിനോഷ് തോമസ്, ജൂറി അംഗ് അനിത മേരി പീറ്റര്‍, എഎസിഎച്ച്‌കെ പ്രസിഡന്റ് കെ ജെ ജോസഫ്, പ്രസിഡന്റ്, ഹോട്ടല്‍ടെക് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എഎസിഎച്ച്‌കെ ഓഫീസ് സെക്രട്ടറി വില്‍സണ്‍, ക്രൂസ് എക്‌സ്‌പോസ് മാനേജര്‍ ചാന്ദ്‌രാജ് എന്നിവര്‍ സമീപം.
കൊച്ചി: ഹൊറേക മേഖലയ്ക്കാവശ്യമായ ഉല്‍പ്പങ്ങളും സേവനങ്ങളുമായി 35ല്‍പ്പരം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു .ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ചിന്റെ ഏഴാമത് പതിപ്പും പ്രദര്‍ശനത്തിന്റെ ഭാഗംഹൊറേക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്, റിസോര്‍ട്ട്‌സ്, റെസ്‌റ്റോറന്റസ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്റെ 16-ാം പതിപ്പിന് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ) പ്രസിഡന്റ് കെ ജെ ജോസഫ്, ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകള്‍ക്കുള്ള മത്സരത്തിന്റെ ജൂറി അംഗങ്ങളായ ശ്യാംകുമാര്‍ പി, അനിത മേരി പീറ്റര്‍, പ്രദര്‍ശനത്തിന്റെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിവര്‍ പങ്കെടുത്തു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി 35ല്‍പ്പരം പ്രദര്‍ശത്തിനുണ്ട്. മൂന്നു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം ബിസിനസ് സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുവെന്നും സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. മേള നാള (മെയ് 17) സമാപിക്കും. രാവിലെ 10-30 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനസമയം.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്പിറ്റല്‍ ക്യാന്റീനുകള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുകയും പാചകത്തിനുള്ള ബയോഗ്യാസാക്കി മാറ്റുകയും ചെയ്യുന്ന മെഷിനറികള്‍ നിര്‍മിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ് ഇത്തവണത്തെ ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണം. പ്രതിദിനം 500 കിലോ ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറന്തള്ളുന്ന ഒരു ഹോട്ടലിനോ ക്യാന്റീനോ തങ്ങളുടെ വെനെറേറ്റര്‍ എന്ന ബയോഗ്യാസ് പ്ലാന്റുപയോഗിച്ച് ഒരു കമേഴ്‌സ്യല്‍ എല്‍പിജി സിലിണ്ടറിനു (20 കിലോ) തുല്യമായ പ്യൂരിഫൈഡ് ബയോഗ്യാസ് ഉണ്ടാക്കാനാവുമെന്ന് ഇടുക്കി മുരിക്കാശ്ശേരി ആസ്ഥാനമായ വിവിഫികയുടെ സഹസ്ഥാപകന്‍ റിനു തോമസ് പറഞ്ഞു. പ്രതിദിനം 250 കിലോയ്ക്കടുത്ത് ഭക്ഷ്യാവശിഷ്ടങ്ങള്‍ പുറന്തള്ളുന്ന തിരുവനന്തപുരത്തുള്ള ഒരു 300 ബെഡ് ഒരാശുപത്രി തങ്ങളുടെ ഉല്‍പ്പന്നമുപയോഗിച്ച് 7 മുതല്‍ 10 കിലോ വരെ എല്‍പിജിക്കു തുല്യമായ പ്യൂരിഫൈഡ് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഉദാഹരിച്ചു. കൊച്ചി ഇടപ്പള്ളി ആസ്ഥാനമായ ശ്രീലക്ഷ്മി എനര്‍ജി സിസ്റ്റംസിന്റെ സ്റ്റാളില്‍ വാണിജ്യ എല്‍പിജി ഉപയോഗത്തിനുള്ള കാര്യക്ഷമമായ പൈപ്പിംഗ് ഇ്ന്‍സ്റ്റലേഷന്‍ സംവിധാനങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. വേസ്റ്റേജ് പൂര്‍ണമായും ഇല്ലാതാക്കി വലിയോ തോതില്‍ ഗ്യാസും സംഭരണ സ്‌പേസും ലാഭിക്കുന്ന സംവിധാനമാണിത്. കൊല്ലം പാവുമ്പയില്‍ നി്ന്നുള്ള അഗ്ഗ്രോ ഫ്‌ളെയിമിന്റെ ഉല്‍പ്പന്നമയാ ഒസിബിന്‍ എന്ന ഓര്‍ഗാനിക് കംപോസ്റ്റിംഗ് ബിനും സ്ന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
കേരളാ ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്‌കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ), ദി ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്‌സ് ഫോറം (എച്ച്പിഎംഎഫ്) കേരളാ ചാപ്റ്റര്‍, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനീയേഴ്‌സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.
സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹൗസ്‌കീപ്പിംഗ് പ്രൊഫഷനലുകള്‍ക്കുള്ള മമത്സരമായ ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ചിന്റെ (എച്ച്‌കെസി) ഏഴാമത് പതിപ്പും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ഹൗസ്‌കീപ്പിംഗ് മേഖലയിലെ സംസ്ഥാനത്തെ ഏകസംഘടനയായ കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന എച്ച്‌കെസിയില്‍ മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കില്‍സ്, ഹണിമൂണ്‍ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, വാകൂം ക്ലീനര്‍ റേസ്, ടവല്‍ ആര്‍ട്ട്, പാഴ് വസ്തുക്കളില്‍ നിന്നുള്ള ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന മേഖലയാണ് ഹൊറേക്ക വ്യവസായമെന്ന് ജോസഫ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ മൊത്തം ജിഡിപി, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഹൊറേക്കയുടെ പങ്ക് സ്ഥിരമായി വര്‍ധിച്ചു വരികയാണെന്നാണ് സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്.
കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് ഹോട്ടല്‍ടെക് കേരള 2026ന്റെ സംഘാടകര്‍. 2026 ജനുവരിയില്‍ കമ്പനി ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഹോട്ടല്‍ടെക് പോലുള്ള നിരവധി ബി2ബി പ്രദര്‍ശനങ്ങള്‍ തങ്ങള്‍ നടത്തിവരികയാണെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. പതിനേഴു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘാടകരായി വളരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy - Google







