NEWS
പതിനാറുകാരി തൂങ്ങിമരിച്ച നിലയിൽ
12/06/2025 09:54 AM IST
nila

പതിനാറുകാരിയെ വീടിന് പുറകിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇന്ന് രാവിലെ നാലരയോടെയാണ് വീടിന് പുറകിലുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീപാർവതിയെ കണ്ടെത്തിയത്.
പത്താം ക്ളാസ് പരീക്ഷ പാസായ ശ്രീപാർവതി പ്ളസ് വൺ അഡ്മിഷനു വേണ്ടി കാത്തിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










