04:12pm 30 October 2026
NEWS
കൊളംബിയയിൽ വിമാനാപകടത്തിൽ എംപി അടക്കം 15 പേർ മരിച്ചു
29/01/2026  09:35 AM IST
nila
കൊളംബിയയിൽ വിമാനാപകടത്തിൽ എംപി അടക്കം 15 പേർ മരിച്ചു

വടക്കുകിഴക്കൻ കൊളംബിയയിൽ ബുധനാഴ്ച രാവിലെ ചെറുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. വിമാനത്തിൽ 13 യാത്രക്കാരും 2 എയർലൈൻ ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. യാത്രക്കാരിൽ കൊളംബിയൻ പാർലമെന്റിന്റെ ഒരു അംഗവും ഉൾപ്പെട്ടിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നാണ് ഔ​ദ്യോ​ഗിക സ്ഥിരീകരണം. 

സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന എയർലൈൻ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഗതാഗത മന്ത്രാലയത്തിന്റെ വിവരം പ്രകാരം, വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും യാത്രക്കാരിൽ ഒരാളും രക്ഷപ്പെട്ടില്ല. വനപ്രദേശാണ് വിമാനം തകർന്നുവീണത്.

വിമാനം പ്രാദേശിക സമയം രാവിലെ 11.42 ഓടെ ക്യുകറ്റയിലെ കമിലിയോ ഡാസ വിമാനത്താവളത്തിൽ നിന്ന് ഒക്കാനയിലേക്ക് യാത്ര തിരിച്ച വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img