
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 15 ദിവസത്തയെ സയന്റിഫിക് മെതേഡ്സ് ആൻഡ് റിസർച്ച് ട്രെയിനിങിന്റെ (SMART) സയൻസ് ഇന്റേൺഷിപ്പ് പ്രോഗ്രാം കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ കോളേജുകളിലെ FYUGP വിദ്യാർത്ഥികൾക്കായാണ് ഇന്റേൺഷിപ്പ് ഒരിക്കിയിരിക്കുന്നത്.
സ്കൂൾ ഓഫ് മറൈൻ സയന്സസിന്റെ ഡയറക്ടർ ഡോ. സതീശൻ കെ യു, കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പ് മേധാവി ഡോ. ഹബീബ് റഹ്‌മാൻ കെ, മുൻ രജിസ്ട്രാർ ഡോ. എൻ ചന്ദ്രമോഹൻ കുമാർ, കോഴ്സ് കോർഡിനേറ്റർ ഡോ. രാഗി എ. എസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോർഫിൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രായോഗിക പരിശീലനവും സമുദ്രശാസ്ത്ര അടിസ്ഥാന അറിവുകളും കിഫ്ബി സഹായത്തോടുകൂടി വാങ്ങിയ സങ്കീർണ്ണമായ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് ഈ ഇന്റേൺഷിപ്പിന്റെ ലക്ഷ്യം.
2026 മേയ് 8-ന്പ്രോഗ്രാം സമാപിക്കും.
Photo Courtesy - Google









