01:35am 09 November 2026
NEWS
സ്വകാര്യ സ്കൂളുകളിൽ 15,000 സീറ്റുകൾ: സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം
25/08/2026  12:08 PM IST
NILA
സ്വകാര്യ സ്കൂളുകളിൽ 15,000 സീറ്റുകൾ: സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം

 


​ദോഹ: പുതിയ അക്കാദമിക വർഷത്തിന് മുന്നോടിയായി സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (Community Responsibility Project) ഭാഗമായി രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി 15,000 സീറ്റുകൾ ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രൈവറ്റ് സ്കൂൾസ് ആന്റ് കിന്റർഗാർട്ടൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും ലൈസൻസിംഗ് വിഭാഗം ആക്ടിംഗ് ഡയറക്ടറുമായ ഡോ. റാനിയ യൂസ്രി മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
​പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികളുടെ പ്രവേശനം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് മന്ത്രാലയം. ഇതിനകം തന്നെ വിവിധ വിഭാഗങ്ങളിലായി 3,250-ഓളം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിക്കഴിഞ്ഞു.ഓഗസ്റ്റ് 25-നും 30-നും ഇടയിൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.കൂടുതൽ സീറ്റുകൾ കണ്ടെത്താനായി സ്വകാര്യ സ്കൂളുകളുമായി മന്ത്രാലയം തുടർ ചർച്ചകൾ നടത്തിവരുന്നു.പൂർണ്ണമായും സൗജന്യമായ സീറ്റുകൾ ഉൾപ്പെടെ നാല് പ്രധാന വിഭാഗങ്ങളിലാണ് പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img