02:21am 07 November 2026
NEWS
ഓപ്പറേഷൻ 'D HUNT’ മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 147 കേസ്സുകൾ രജിസ്റ്റർ ചെയ്തു.
01/03/2025  10:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ D HUNT’ മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 147 കേസ്സുകൾ രജിസ്റ്റർ ചെയ്തു.

കൊച്ചി : ഒരാഴ്ചയോളം നീണ്ടുനിന്ന ഓപ്പറേഷൻ D HUNT മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി 147 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും 159 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ പ്രതികളിൽ നിന്ന് 60.1341 gm MDMA യും, 6.665 gm കഞ്ചാവും, 1.85 gm ഹാഷിഷ് ഓയിലും, 1. 485 gm brown sugarഉം, 1 കഞ്ചാവ് ചെടിയും പിടികൂടി. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS , ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS, ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജുവനപ്പൂടി മഹേഷ് IPS, എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാരും ലോക്കൽ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരും, ഡാൻസാഫ് ടീമും, ഓപ്പറേഷൻ D HUNT ൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img