10:04am 29 November 2026
NEWS
ഇറാനിൽ 14കാരിയായ പെൺകുട്ടിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി
28/11/2026  12:34 PM IST
nila
ഇറാനിൽ 14കാരിയായ പെൺകുട്ടിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

ടെഹ്റാൻ: ഇറാനിൽ ബാലവിവാഹത്തിന്റെ ഇരയായി 14 വയസ്സുകാരിക്ക് ദാരുണാന്ത്യം. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ ക്രൂരമർദനത്തെ തുടർന്നാണ് സോഗന്ദ് മൊഷ്തരേകി മരിച്ചത്. സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് 20കാരനായ ഭർത്താവിനോട് ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഭർത്താവ് കുറ്റം സമ്മതിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) അറിയിച്ചു. സോഗന്ദിനെ സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ഭർത്താവ് അനുവദിച്ചിരുന്നില്ലെന്നും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഇറാനിൽ മറ്റൊരു യുവതിയും സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഫാർസ് പ്രവിശ്യയിൽ നിന്നുള്ള 21കാരിയായ സെപിദെ റൈസിയാണ് ഭർത്താവിന്റെ മർദനത്തെ തുടർന്ന് മരിച്ചത്. സോഗന്ദിന്റെ മരണദിവസം തന്നെയാണ് സെപിദെയും കൊല്ലപ്പെട്ടതെന്ന് ഐഎച്ച്ആർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img