06:28am 13 November 2026
NEWS
സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയക്ക് വിധേയയായ പതിനാലുകാരിക്ക് ദാരുണാന്ത്യം
26/09/2025  04:09 PM IST
nila
സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയക്ക് വിധേയയായ പതിനാലുകാരിക്ക് ദാരുണാന്ത്യം

സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയക്ക് വിധേയയായ പതിനാലുകാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാൻഗോ സ്വദേശിനിയായ പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിക്കാണ് ജീവൻ നഷ്ടമായത്. സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു ശസ്ത്രക്രിയ. സെപ്റ്റംബർ ഇരുപതിനാണ് പെൺകുട്ടി മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ അറിവില്ലാതെ അമ്മയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. 

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കാർലോസ് അരെല്ലാനോ പൊലീസിൽ പരാതി നൽകി. കാർലോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനും പെൺകുട്ടിയുടെ കാമുകനായ പ്ലാസ്റ്റിക് സർജനെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധമൂലമുള്ള നരഹത്യാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 

ശവസംസ്കാര ചടങ്ങിനിടെ ശസ്ത്രക്രിയ നടത്തിയ പാടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പിതാവ് വിവരമറിയുന്നത്. പ്ലാസ്റ്റിക് സർജനായ വിക്ടറിനെ മെക്സിക്കൻ കൗൺസിൽ ഓഫ് പ്ലാസ്റ്റിക്, എസ്തെറ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി താൽക്കാലികമായി പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളിൽ സെറിബ്രൽ എഡീമ (തലച്ചോറിന്റെ വീക്കം), ശ്വാസകോശത്തിന് കേടുപാടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാൽ മകളെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നുമാണ് അമ്മ കാർലോസിനെ അറിയിച്ചിരുന്നത്. സെപ്റ്റംബർ 19-നാണ് മകളെ അവസാനമായി അദ്ദേഹം സന്ദർശിച്ചത്. സെപ്റ്റംബർ 20-ന് മരിച്ചു. മെക്‌സിക്കോയിൽ പ്ലാസ്റ്റിക് സർജറിക്ക് പ്രത്യേക പ്രായപരിധി ഇല്ലെങ്കിലും 18 വയസ്സിന് താഴെയുള്ളവരുടെ ശസ്ത്രക്രിയ നടത്തണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണമെന്നതാണ് നിയമം. എന്നിരുന്നാലും കൗമാരക്കാരിൽ ഇത്തരം ശസ്ത്രക്രിയകൾ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് പലോമയുടെ മരണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img