09:27pm 10 November 2026
NEWS
പതിനാലുകാരനെ ലഹരിക്കടിമയാക്കിയ സംഭവത്തിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
10/08/2025  03:43 PM IST
nila
പതിനാലുകാരനെ ലഹരിക്കടിമയാക്കിയ സംഭവത്തിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

പതിനാലുകാരനെ ലഹരിക്കടിമയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടർ എന്നയാളെയാണ് കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങിയത് എന്നാണ് റിപ്പോർട്ട്. നിർബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നൽകിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎൻഎസ് പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

കുട്ടിയുടെ പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് ഭർത്താവിനൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊച്ചിയിലെ അപ്പാർട്ട്മെന്റുകളിൽ സഹായിയായി പ്രവർത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മയായ അമ്പത്തെട്ടുകാരി. ഇവർക്കൊപ്പമാണ് പതിനാലുകാരനും താമസിച്ചിരുന്നത്. അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. 14കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടിൽ പ്രബിൻ ഇടക്കിടെ താമസിക്കാൻ എത്തുമായിരുന്നു. 

ഡിസംബർ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രബിൻ കുട്ടിക്ക് മദ്യം നൽകാൻ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി നാലിനായിരുന്നു കഞ്ചാവ് നൽകിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു.

പ്രബിൻ സ്ഥിരമായി ലഹരി കൊടുത്തു തുടങ്ങിയതോടെ കുട്ടി അക്രമാസക്തനാവുകയും വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് കുട്ടി സുഹൃത്തിനോട് താൻ ലഹരി ഉപയോഗിക്കുന്ന കാര്യവും മറ്റും പറയുന്നത്. സുഹൃത്ത് ഇത് കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img