
ദോഹ: വിശുദ്ധ ഖുറാൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പുതിയ ഖുറാൻ പാഠശാലകൾ (Circles) കൂടി ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ ആൻഡ് റിലിജിയസ് ഗൈഡൻസ് വിഭാഗമാണ് ഈ കേന്ദ്രങ്ങൾ തുറന്നത്.
സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഖുറാൻ പാരായണ പദ്ധതികളുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.മികച്ച രീതിയിലുള്ള പാരായണവും (Recitation) താജ്വീദും പഠിപ്പിക്കുന്നതിനായി ശാസ്ത്രീയമായ രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഖുറാൻ മനഃപാഠമാക്കിയ യോഗ്യരായ അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കും ക്ലാസുകൾ നടക്കുക.അബ അൽ-ഹീറാൻ: ഇബ്നു അതിയ്യ സെന്റർ (മോസ്ക് നമ്പർ 691).
റൗദത്ത് അൽ-ഹമാമയിലേ അൽ-സിബ്തൈൻ സെന്റർ (മോസ്ക് നമ്പർ 483)എന്നീ കേന്ദ്രങ്ങളാണ് പുതിയ വയിൽ പ്രധാനപ്പെട്ടവ.
സമൂഹത്തിലെ വിവിധ പ്രായത്തിലുള്ളവർക്ക് ഖുറാൻ പഠനത്തിന് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കൃത്യമായ പ്ലാനിംഗിലൂടെ രാജ്യത്തുടനീളം ഖുറാൻ പാഠശാലകൾ വ്യാപിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.











