
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 13973 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 70 കേസുകളിലായി 83 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12956 ആയി. ഇതുവരെ 27080.631 ഗ്രാം എം.ഡി.എം.എയും 1748.083 കി.ഗ്രാം കഞ്ചാവും 650.696 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 19 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറ് കേസുകളും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 42 കേസുകളും കോട്പ പ്രകാരം 33 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 59.139 ഗ്രാം എം.ഡി.എം.എയും 10.474 കി.ഗ്രാം കഞ്ചാവും 6.349 ഗ്രാം ഹെറോയിനും 5.264 ഗ്രാം ഫെന്റനില്, 50.883 ഗ്രാം കെറ്റാമിന്, 2.361 ഗ്രാം ഓക്സികോഡോണ്, 20.675 ഗ്രാം കെ-റോക്ക്, 20.171 ഗ്രാം ആല്പ്രസൊലം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11111 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 929 ഉം ആണ്. സ്കൂള്, കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 7825 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
Photo Courtesy - Google








