10:29am 05 November 2026
NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്ന അധ്യാപിക പ്രസവിച്ചതോടെ അറസ്റ്റിലായി

17/01/2025  08:35 PM IST
nila
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്ന അധ്യാപിക പ്രസവിച്ചതോടെ അറസ്റ്റിലായി

സ്വന്തം വിദ്യാർത്ഥിയുമായി നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്ന അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം.  ന്യൂജഴ്സിലെ മിഡിൽ ടൗൺഷിപ്പ് എലിമെൻട്രി സ്കൂൾ അധ്യാപികയായ  ലോറ കാരോണാണ് അറസ്റ്റിലായത്. പതിമൂന്നുകാരനായ വിദ്യാർത്ഥിയുടെ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് യുവതി കുടുങ്ങിയത്. വിദ്യാർത്ഥിക്ക് 11 വയസ് പ്രായമുള്ളപ്പോൾ മുതൽ യുവതി ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്.  

2016-2020 കാലത്ത് ലൈംഗീകാതിക്രമം നടന്നെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയുടെ കുടുംബവുമായി അധ്യാപികയ്ക്ക് നല്ല ബന്ധമായിരുന്നു.  കുടുംബസുഹൃത്തായ അധ്യാപികയുടെ വീട്ടിൽ  സ്വന്തം കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാൻ പിതാവ്  തീരുമാനിച്ചതോടെയാണ്  അസാധാരണമായ സംഭവവികാസങ്ങളുടെ തുടക്കം. കരോണിനൊപ്പം താമസിച്ച സഹോദരങ്ങൾക്കായി പ്രത്യകം മുറി നൽകിയിരുന്നെങ്കിലും പിഡനത്തിനിരയായ കുട്ടിയെ പലപ്പോഴും പാർപ്പിച്ചിരുന്നത് യുവതിക്കൊപ്പമായിരുന്നു. ഇതിനിടയിൽ യുവതി ബാലനെ നിരന്തരം ലൈം​ഗിക ചൂഷണത്തിനിരയാക്കി. 

 അധ്യാപികയ്ക്ക് 28 വയസും കുട്ടിക്ക് 13 വയസുമുള്ളപ്പോഴാണ് കുട്ടി പിറന്നത്. കുഞ്ഞുമായുള്ള ചിത്രം 2024 ഡിസംബറിൽ ലോറ കാരോൺ ഫെയ്സ്‍ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പീഡനത്തെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഇരയുടെ പിതാവിനാണ് ആദ്യം സംശയം തോന്നിയത് തൻറെ മകനുമായി കുഞ്ഞിനുള്ള സാമ്യമായിരുന്നു സംശയത്തിന് അടിസ്ഥാനം. ഇക്കാര്യം പൊലീസിൽ അറിയിച്ചതോടെയാണ് ‌ അന്വേഷണം തുടങ്ങിയതും ഒടുവിൽ ലോറ കരോൺ അറസ്റ്റിലായതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img