01:25am 11 July 2026
NEWS
സ്കൂൾ കൗൺസിലിംഗിൽ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരി സഹപാഠികളുടെ പീഡനത്തിനിരയായെന്ന് പരാതി
04/07/2026  09:57 AM IST
NILA
സ്കൂൾ കൗൺസിലിംഗിൽ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരി സഹപാഠികളുടെ പീഡനത്തിനിരയായെന്ന് പരാതി
 

 

പത്തനംതിട്ട: ജില്ലയിലെ ഒരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് പ്രതികളെന്നാണ് വിവരം. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പരാതി പ്രകാരം, സ്കൂളിന് സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നത്. പ്രതികളെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണെന്നും, അവരിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img