02:41am 03 October 2026
NEWS
13കാരിയെ സുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ
02/10/2026  09:49 AM IST
nila
13കാരിയെ സുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ

 

ഫരീദാബാദ്: 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽവച്ച് ഒരു സംഘം യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. എന്നാൽ ഭയത്തെ തുടർന്ന് പെൺകുട്ടി ഏകദേശം ഒരു മാസത്തോളം വിവരം മാതാപിതാക്കളിൽനിന്ന് മറച്ചുവെച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് പെൺകുട്ടിയിൽ കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ 16കാരനായ ആൺസുഹൃത്തിനൊപ്പം പെൺകുട്ടി കെട്ടിടത്തിനുള്ളിലേക്ക് പോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കളുടെ സംഘം ഇരുവരെയും പിന്തുടർന്ന് കെട്ടിടത്തിലെത്തിയെന്നാണ് പരാതി. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയ സംഘം ആൺസുഹൃത്തിന്റെ മുന്നിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചെന്ന തരത്തിലുള്ള ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു.

സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img