10:47pm 16 August 2026
NEWS

അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

16/08/2026  04:52 PM IST
nila
 അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

കൊച്ചി: യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് വൈദ്യുതാഘാതമേറ്റ 13കാരിക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

യൂണിഫോം തേയ്ക്കുന്നതിനിടെയാണ് സ്വാതിക്ക് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റത്. ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img