08:20pm 12 November 2026
NEWS
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പൂർണമായും കൊടുത്തുതീർക്കും; ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷൻ
29/01/2026  12:17 PM IST
nila
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പൂർണമായും കൊടുത്തുതീർക്കും;  ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കും കരുതൽ. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം ശമ്പള കമ്മീഷനെയാണ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. 

സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. മാർച്ച് മാസത്തോടെ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും. 

പങ്കാളിത്ത പെൻഷനിൽ നിന്നും ഏപ്രിൽ മുതൽ അഷ്വേഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതു സംബന്ധിച്ച് ഉത്തരവിറക്കും. അഷ്വേഡ് പെൻഷൻ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനൽകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യും. ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാൻസ് സ്‌കീം പുനരുജ്ജീവിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img