01:15pm 03 October 2026
NEWS
11-ാമത് പ്രാദേശിക ഈത്തപ്പഴ മേള: വിജയികളെയും പങ്കാളികളെയും നഗരസഭ മന്ത്രാലയം ആദരിച്ചു; 183 ടണ്ണിലധികം ഈത്തപ്പഴം വിറ്റഴിച്ചു
03/10/2026  10:06 AM IST
nila
11-ാമത് പ്രാദേശിക ഈത്തപ്പഴ മേള: വിജയികളെയും പങ്കാളികളെയും നഗരസഭ മന്ത്രാലയം ആദരിച്ചു; 183 ടണ്ണിലധികം ഈത്തപ്പഴം വിറ്റഴിച്ചു

​ദോഹ: 2026-ലെ 11-ാമത് പ്രാദേശിക ഈത്തപ്പഴ മേളയുടെ (Local Dates Festival) വിജയത്തിനായി പ്രവർത്തിച്ച പങ്കാളികളെയും മൽസര വിജയികളെയും നഗരസഭ മന്ത്രാലയം (Ministry of Municipality) പ്രത്യേക ചടങ്ങിൽ ആദരിച്ചു. നഗരസഭ മന്ത്രാലയ അണ്ടർസെക്രട്ടറി അലി ബിൻ മുഹമ്മദ് അൽ അലിയുടെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്.
​പ്രാദേശിക കാർഷിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഈത്തപ്പഴ മേള വലിയ പങ്കാണ് വഹിക്കുന്നതെന്ന് കൃഷി-ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് ഖാലിദ് അൽ-ഖുലൈഫി പറഞ്ഞു.സൂഖ് വാഖിഫ് മാനേജ്‌മെന്റ്, സകാത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ്, പൊതുജന ആരോഗ്യ മന്ത്രാലയം, അൽ റയ്യാൻ മീഡിയ ആൻഡ് മാർക്കറ്റിംഗ് കമ്പനി, പ്രമുഖ ഷോപ്പിംഗ് മാളുകൾ എന്നിവരുൾപ്പെടെ മേളയ്ക്ക് പിന്തുണ നൽകിയ വിവിധ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന് കീഴിലെ വകുപ്പുകൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
​മത്സരങ്ങളിൽ വിജയികളായ 'അൽ-ഷഫ്ലഹിയ' ഫാം ഉടമ ഫർദാൻ ഫഹദ് അൽ-ഫർദാൻ, മുഫ്രെ അലി അജ്‌യാൻ അൽ-അഹ്ബാബി, ഷീഷി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യൂസഫ് അൽ-താഹിർ തുടങ്ങിയ കർഷകർ മന്ത്രാലയത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ഉൽപ്പാദനം ഇനിയും വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img