NEWS
തിരുവനന്തപുരത്ത് പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ
16/02/2025 06:59 PM IST
nila

തിരുവനന്തപുരത്ത് പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. സുഭാഷ് നഗറിൽ മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക ആണ് മരിച്ചത്. ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: രൂപേഷ് (ഡ്രൈവർ) അമ്മ: ചിത്ര (സെക്യൂരിറ്റി സ്റ്റാഫ്, കിംസ് ആശുപത്രി ). സ്വമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










