
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് വിശുദ്ധ ഖുർആൻ പാരായണ പുരസ്‌കാരത്തിനുള്ള (Katara Quran Recitation Award) അപേക്ഷകൾ ക്ഷണിച്ചു. മനോഹരമായ ഖുർആൻ പാരായണ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സംഘടിപ്പിക്കുന്നത്.
അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച (ഓഗസ്റ്റ് 3) മുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
തജ്‌വീദ് നിയമങ്ങൾ കൃത്യമായി പാലിച്ച് ഖുർആൻ പാരായണം ചെയ്യുന്ന മികച്ച പ്രതിഭകളെ കണ്ടെത്താനും ആദരിക്കാനുമാണ് പുരസ്‌കാരം ലക്ഷ്യമിടുന്നത്. ഖുർആൻ പാരായണത്തിലും തജ്‌വീദ് നിയമങ്ങളിലും വിദഗ്ധരായ മൂന്നുപേരും, മഖാമാത്ത്, ശബ്ദഗുണമേന്മ, ഈണം എന്നിവയിൽ വിദഗ്ധരായ മൂന്നുപേരും ഉൾപ്പെടുന്ന സമിതിയാണ് അവാർഡ് ജഡ്ജിമാരായി പ്രവർത്തിക്കുക.2017-ൽ അവാർഡ് ആരംഭിച്ചത് മുതൽ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സാണ് ഈ പുരസ്‌കാരത്തിന്റെ ഔദ്യോഗിക സ്പോൺസർ.ആകെ സമ്മാനത്തുക: 8,00,000 ഖത്തർ റിയാൽ (8 ലക്ഷം റിയാൽ).
ഒന്നാം സ്ഥാനം: 5,00,000 റിയാൽ.
രണ്ടാം സ്ഥാനം: 2,00,000 റിയാൽ.
മൂന്നാം സ്ഥാനം: 1,00,000 റിയാൽ.ഒന്നാം സ്ഥാനം നേടുന്ന വിജയിയുടെ പാരായണത്തിലുള്ള വിശുദ്ധ ഖുർആന്റെ സമ്പൂർണ്ണ ഓഡിയോ റെക്കോർഡിംഗ് 'കതാറ സ്റ്റുഡിയോസിൽ' നിർമ്മിച്ച് പുറത്തിറക്കും.










