02:46pm 14 October 2026
NEWS
ഹെഡ്‌സ്റ്റാർട്ട് 2.0: ശാരീരികക്ഷമതയും സാമൂഹിക അവബോധവും ലക്ഷ്യമിട്ട് എക്സൽ 2026-ന്റെ 10Km മിനി മാരത്തോൺ
12/10/2026  03:02 PM IST
nila
ഹെഡ്‌സ്റ്റാർട്ട് 2.0: ശാരീരികക്ഷമതയും സാമൂഹിക അവബോധവും ലക്ഷ്യമിട്ട് എക്സൽ 2026-ന്റെ 10Km മിനി മാരത്തോൺ

 

കൊച്ചി, ഒക്ടോബർ 11: ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ ടെക്നോ-മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഹെഡ്‌സ്റ്റാർട്ട് 2.0 പത്തുകിലോമീറ്റർ മിനി മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. 

മൈൻഡ് എംപവേർഡിന്റെ സഹകരണത്തോടെയും കേരള പോലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാൻ തദ്ദേശത്തിന്റെ പങ്കാളിത്തത്തോടെയുമാണ് മാരത്തോൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു.

മാരത്തോണിന് ഡ്രിങ്ക്‌കൊച്ചി ഹൈഡ്രേഷൻ പാർട്ണറായും ആസ്റ്റർ മെഡ്‌സിറ്റി ഹെൽത്ത്‌കെയർ പാർട്ണറായും കോംബാറ്റ് ഫിറ്റ്‌നസ് കൾട്ട് ഫിറ്റ്‌നസ് പാർട്ണറായും നോ സീക്രട്ട്സ്  ഇലക്ട്രോലൈറ്റ്സ് പാർട്ണറായും പിന്തുണ നൽകി.

വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളിലൂടെ സാമൂഹിക മാറ്റത്തിന് സംഭാവന നൽകാനുള്ള എക്സലിന്റെ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലായി ഈ പരിപാടി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img