09:14pm 10 November 2026
NEWS
പുതു തലമുറക്ക് വരെ അവേശമായിരുന്നു 102കാരനായ വി.എസ് എസ്. ശർമ
11/08/2025  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതു തലമുറക്ക് വരെ അവേശമായിരുന്നു 102കാരനായ വി.എസ് എസ്. ശർമ

പള്ളുരുത്തി: 102ആം വയസ്സിലും പുതുതലമുറക്ക് ആവേശം പകർന്ന നേതാക്കൾ ലോകത്ത് രണ്ട് പേരെ ഉണ്ടായിരുന്നുള്ളു ഒന്ന് ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോയായിരുന്നു, രണ്ടാമൻ നമ്മുടെ വിഎസ് ആയിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ അനുസ്മരിച്ചു.
സിപിഎം പള്ളുരുത്തി ഏരിയകമ്മിറ്റി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു നേതാവ് എന്തായിരിക്കണമെന്ന് ത്യാഗം സഹനം സമരം എന്നീ പ്രവൃത്തികളിലൂടെ അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചു. പാർട്ടി പ്രവർത്തകനായിരിക്കെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ത്യാഗോജ്വലമായ സമരങ്ങളാണ് അദ്ദേഹം നടത്തിയത്.പാർട്ടി ചുമതല കൈകാര്യം ചെയ്തപ്പോൾ അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തിൽ അഴിമതിക്കാരായ മന്ത്രിമാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.മുഖ്യമന്ത്രിയായിരിക്കെ മതികെട്ടാൻമല കയറി വൻകിട കൈയേറ്റക്കരെ കുടിയിറക്കി ചരിത്രം സൃഷ്ടിച്ചു.അത് കൊണ്ടാണ് 102ആം വയസ്സിൽ ഈ മനുഷ്യൻ മരിച്ചപ്പോൾ, മരിക്കരുതായിരുന്നുവെന്ന് നിലവിളിച്ചു കൊണ്ട് പതിനായിരക്കണക്കിന് പുതുതലമുറ വരെ തെരുവിൽ കാത്ത് നിന്നത്. ഇത് ലോകത്തെ അത്ഭുതപ്പെടുത്തി. യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ പീറ്റർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വിവരാവകാശ മുൻ കമ്മീഷണർ കെ.വി സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി കെ.എസ് രാധാകൃഷ്ണൻ, കൗൺസിലരമാരായ വി.എ ശ്രീജിത്ത്‌, പി.എസ് വിജു, പി.ആർ രചന, അഡ്വ അശ്വതി, പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി സെൽവൻ, എം.എസ് ശോഭിതൻ, വിജു, സി.ആർ  ഭാസി എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img