
നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ 1000 കോടി കളക്ഷന്‍ നേടിയ ഭാഗ്യ നായികയായിരിക്കുകയാണ് സാറ അര്‍ജുന്‍. ആദിത്യ ധര്‍ സംവിധാനം ചെയ്ത് ഈ മാസം 5 ന് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗ് നായകനായ ഹിന്ദി ചിത്രം 'ധുരന്തര്‍' 1000 കോടി കളക്ഷന്‍ മറികടന്നു. ഈ ചിത്രത്തിലെ നായകി കഥാപാത്രം അവതരിപ്പിച്ചത് സാറ യാണ്.
ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍, 40 കാരനായ രണ്‍വീര്‍ സിങ്ങിന് 20 കാരി സാറ അര്‍ജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കൗമാര ഘട്ടം പിന്നിട്ടെങ്കിലും സാറയ്ക്ക് 'കുഞ്ഞു' താരമായിരുന്നപ്പോഴുള്ള അതേ ബാലിശമായ മുഖമാണ് ഉള്ളതെന്നതാണ് ഇതിന് കാരണം. ആ വിമര്‍ശനങ്ങളെയെല്ലാം തവിടുപൊടിയാക്കി , ചിത്രം ഇപ്പോള്‍ വന്‍ വിജയമായി മാറിയിരിക്കുന്നു. 2011 ല്‍ പുറത്തിറങ്ങിയ '404' എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് സാറ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ, വിക്രം, അനുഷ്ക, അമലാ പോള്‍ എന്നിവര്‍ അഭിനയിച്ച തമിഴ് ചിത്രമായ 'ദൈവ തിരുമകള്‍' എന്ന ചിത്രത്തിലൂടെ ബാലതാരമായി അവര്‍ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 'ശൈവം', 'വിഴിത്തിരു', 'സില്ലു കറുപ്പട്ടി' തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ കൗമാരക്കാരിയായ ഐശ്വര്യ റായിയുടെ വേഷമാണ് അവർ ചെയ്തത്. 'ധുരന്തർ' എന്ന ചിത്രത്തിന്റെ വിജയത്തോടെ, സാറയ്ക്ക് തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും ഒരുപാട് പുതിയചിത്രങ്ങളുടെ അവസരങ്ങൾ വന്നിട്ടുണ്ടത്രേ.
Photo Courtesy - Google










