05:32am 08 November 2026
NEWS
മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിന്റെ
100 വർഷങ്ങൾ

13/03/2025  08:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിന്റെ  100 വർഷങ്ങൾ

ആലുവ : ചരിത്രം വളച്ചൊടിക്കാനാകില്ല. തിരുത്തി വായിക്കാനാകില്ല . സൗകര്യപ്രദമായി നിർമ്മിക്കാനാകില്ല' വളച്ചൊടിക്കാനും കഴിയില്ല.  ചരിത്രം എന്നും ചരിത്രമാണ്. വ്യാജനിർമ്മിതികൾക്ക് അവിടെ സ്ഥാനമില്ല .

മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തിന്റെ 100 വർഷങ്ങൾ 

ഗാന്ധിമാവിൻ ചുവട്ടിലെ ഒരു നൂറ്റാണ്ട്

മഹാത്മാ ഗാന്ധി ആലുവയിൽ സന്ദർശനം നടത്തിയതിന്റെശതാബ്‌ദിയാഘോഷത്തിന്റെ ഭാഗമായി എറണാകുളം DCC യും സബർമതി പഠന ഗവേഷണ കേന്ദ്രവും ചേർന്ന്  ആലുവ യുസി കോളേജിൽ മഹാത്മാ ഗാന്ധി നട്ട മാവിൻ ചുവട്ടിൽ അനുസ്മരണ പരിപാടി നടത്തുന്നു. 

വെളളിയാഴ്ച രാവിലെ 10 മണിക്ക് ആലുവ യു സി കോളേജിൽ നടക്കുന്ന പരിപാടിയിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ ശ്രീ. തുഷാർ ഗാന്ധി, പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ , ഡോ.പി വി കൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ് അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img