05:22am 13 November 2026
NEWS
ഖത്തറിൽ 100 വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; പൈതൃക-സാംസ്‌കാരിക മേഖലകൾക്ക് മുൻഗണന
14/02/2026  12:57 PM IST
nila
ഖത്തറിൽ 100 വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; പൈതൃക-സാംസ്‌കാരിക മേഖലകൾക്ക് മുൻഗണന

 

ദോഹ: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്നതിനായി 100 കേന്ദ്രങ്ങളെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് ഖത്തർ മന്ത്രിസഭ (Resolution No. 5 of 2026) ഉത്തരവിറക്കി. 2018-ലെ 20-ാം നമ്പർ നിയമപ്രകാരമാണ് ഈ സ്ഥലങ്ങളുടെ അതിരുകളും സ്ഥാനങ്ങളും നിർണ്ണയിച്ചിരിക്കുന്നത്. പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആധുനിക വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഇവയെ തിരിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്അൽ ഷമാൽ മുനിസിപ്പാലിറ്റിയിലാണ്.
അൽ സുബാറ കോട്ട, അൽ റുഖയാത്ത് കോട്ട, അൽ തഖാബ് കോട്ട.
​അൽ ജസ്സാസിയയിലെ ശിലാചിത്രങ്ങൾ (Rock carvings).
​അൽ ജമീൽ വില്ലേജ്, ഫുവൈരിത് വില്ലേജ്, അൽ അരീഷ്, അൽ ഗരിയഎന്നിവയാണ് ഷമാൽ മുനിസിപ്പാലിറ്റിയിൽ വരുന്നത്.ഫെരീജ് അൽ അസ്മഖ്, അൽ ബിദ്ദ കോട്ട, അൽ കൂട്ട് കോട്ട.
​ഇസ്ലാമിക് ആർട്ട് മ്യൂസിയം (MIA), ഖത്തർ നാഷണൽ മ്യൂസിയം, ദോഹ ചിൽഡ്രൻസ് മ്യൂസിയം.
​സൂഖ് വാഖിഫ്, മുശൈരിബ്, കതാറ, പേൾ ഖത്തർ.തുടങ്ങിയ
 സാംസ്‌കാരികവും ആധുനികവുമായ കാഴ്ചകളാണ് ദോഹ മുനിസിപ്പാലിറ്റിയിൽ പ്രധാനമായും ഉള്ളത്.ഖത്തറിന്റെ വിനോദസഞ്ചാര ഭൂപടം വിപുലീകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ പട്ടിക ഖത്തറിലെ ടൂറിസം വികസനത്തിന് പുതിയ ദിശാബോധം നൽകും.
പർപ്പിൾ ഐലൻഡ് (Purple Island), അൽ ഖോർ മ്യൂസിയം.
​അൽ ദഖീറയിലെ പുരാവസ്തു ഖനന മേഖലകൾ.അൽ റയ്യാൻ കൊട്ടാരങ്ങൾ, അൽ വജ്ബ കോട്ട.
​ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം (3-2-1).അൽ ഷഹാനിയ: അൽ ജലീലിയ വില്ലേജ്.
​ഉം സലാൽ: ഉം സലാൽ മുഹമ്മദ് കോട്ട,ഖോർ അൽ അദൈദ് (Inland Sea), സീലൈൻ, ഫുവൈരിത് ബീച്ച്.
​സഫ്ലിയ ഐലൻഡ്, അലിയ ഐലൻഡ്.
​ദഹ്‌ൽ അൽ മിസ്ഫിർ (Dahl Al Misfir) ഗുഹ, അൽ റീം സെക്രീത് റിസർവ്.ലുസൈൽ വെൻഡോം മാൾ, അൽ ഹസം മാൾ, വില്ലാജിയോ, ഫെസ്റ്റിവൽ സിറ്റി.ലുസൈൽ സ്റ്റേഡിയം, അൽ ബൈത്ത്, സ്റ്റേഡിയം 974 തുടങ്ങി ലോകകപ്പ് സ്റ്റേഡിയങ്ങൾ.
​ലുസൈൽ സർക്യൂട്ട്, എഡ്യൂക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img