05:05am 12 November 2026
NEWS
കുസാറ്റ് സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ 100 ശതമാനം പ്ലേസ്‌മെന്റ് നേട്ടം
21/05/2026  07:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ 100 ശതമാനം പ്ലേസ്‌മെന്റ് നേട്ടം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022–2026 ബാച്ച് ബി.ടെക് വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്‌മെന്റ് നേട്ടം.

ബാച്ചിലെ പ്ലേസ്‌മെന്റിന് അർഹരായ മുഴുവൻ 60 വിദ്യാർത്ഥികൾക്കും തൊഴിൽ ലഭിച്ചു. വിവിധ പ്രമുഖ ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നായി വിദ്യാർത്ഥികൾക്ക് 70-ലധികം തൊഴിൽ ഓഫറുകളും ലഭിച്ചു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കെയേൺ ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, എസ്ബിഎം ഓഫ്‌ഷോർ, ഹാൾഡിയ പെട്രോകെമിക്കൽസ് ലിമിറ്റഡ്, ഹാവെൽസ് ഇന്ത്യ ലിമിറ്റഡ്, സെമിൻഡിയ കമ്പനി ലിമിറ്റഡ്, ടാറ്റ പവർ, ലാർസൻ ആൻഡ് ടൂബ്രോ, എഎം/എൻഎസ് ഇന്ത്യ, ഷപൂർജി പല്ലോഞ്ഞി ഗ്രൂപ്പ്, ഹീറോ ഫ്യൂച്ചർ എനർജീസ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്, സീസ്‌ഫയർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് വിദ്യാർത്ഥികളെ നിയമിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img