08:23pm 03 September 2026
NEWS
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
26/02/2025  04:11 PM IST
nila
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.

ദിൽഷിതയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെ ദിൽഷിത ശുചി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img