NEWS
കളിച്ചുകൊണ്ടിരിക്കെ ശാരീരികാസ്വാസ്ഥ്യം; പത്തുവയസുകാരൻ അമ്മയുടെ മടിയിൽ കിടന്ന് മരിച്ചു
05/09/2025 06:06 PM IST
nila

കളിച്ചുകൊണ്ടിരിക്കെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പത്തുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവൺ ഗവാഡെ എന്ന കുട്ടിയാണ് അമ്മയുടെ മടിയിൽ കിടന്നു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ അറിയിച്ചു.
കൂട്ടുകാർക്കൊപ്പം ഗണേശ പന്തലിൽ (വിനായക ചതുർഥി ആഘോഷവേളയിൽ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിച്ച പന്തൽ) കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയിൽ കിടന്ന ശ്രാവൺ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











