04:39pm 09 May 2026
NEWS
വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം; വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു
09/05/2026  10:38 AM IST
nila
വിവാഹസൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം; വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു

വിവാഹസൽക്കാരത്തിനിടെ കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷം. ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണ് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സൽക്കാരത്തിന്റെ അവസാന ഘട്ടത്തിലാണ് സംഘർഷമുണ്ടായത്. വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ള ബന്ധുക്കൾ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം മേശയും മറ്റും വൃത്തിയാക്കിക്കൊണ്ടിരുന്ന കേറ്ററിങ് തൊഴിലാളികൾ, വരന്റെ ബന്ധുക്കൾ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാൻ കഴിയില്ലെന്ന് അറിയിച്ചു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും തുടർന്ന് വലിയ അടിപിടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img