09:08pm 11 November 2026
NEWS
1 മില്യൺ തൂഫാൻ ഗോൾസ് @ എ.എം.എം – സ്വപ്നങ്ങളിലേക്ക് ഒരു ഗോൾ
19/06/2026  07:16 PM IST
nila
1 മില്യൺ തൂഫാൻ ഗോൾസ് @ എ.എം.എം – സ്വപ്നങ്ങളിലേക്ക് ഒരു ഗോൾ


ചെങ്ങന്നൂർ : ഫിഫാ വേൾഡ് കപ്പ് 2026-നോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന '1 മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ഓതറ എ.എം.എം ഹൈസ്കൂളിൽ  നടത്തി.
മുൻ ഡിവൈ.എസ്.പി.യും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറുമായിരുന്ന 
കെ. ടി. ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ തന്റെ ആദ്യ ഗോൾ അടിച്ചുകൊണ്ടാണ് അദ്ദേഹം പരിപാടിക്ക് തുടക്കം കുറിച്ചത്. കൂടാതെ, ഫിഫാ ലോകകപ്പിലെ വിജയികളെ കൃത്യമായി പ്രവചിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾ, പി.ടി.എ. അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, തദ്ദേശവാസികൾ എന്നിവർ ആവേശപൂർവ്വം ഗോളടിച്ച് പരിപാടിയിൽ പങ്കാളികളായി. "ലഹരി അല്ല, ജീവിതം തിരഞ്ഞെടുക്കൂ; സ്വപ്നങ്ങളിലേക്ക് ഒരു ഗോൾ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ ലോക്കൽ മാനേജർ റവ. ജേക്കബ് കെ. മാത്യു, റവ. ബ്ലൈസു വർഗീസ്, റവ. ലിജോ സി. ജോസഫ്, സ്കൂൾ പി.ടി.എ. പ്രസിഡന്റ് 
 ലാലു പോൾ, ഹെഡ്മിസ്ട്രസ്  ഷീജ ഫിലിപ്പ്, 
 പ്രീത പി. സാം,
സൗമി ഡാനിയേൽ, മാസ്റ്റർ


സാവന്ത് കൃഷ്ണ, കുമാരി അശ്വതി സുരേഷ്, കുമാരി ജസ്ന ലിസ്സ ജോൺസൺ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി "ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക" എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകി. ലഹരിമുക്തവും ആരോഗ്യകരവും ലക്ഷ്യബോധമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.