NEWS
വാഹനങ്ങളുടെഫാൻസി നമ്പറുകൾ ലേലം ചെയ്യാൻ 'സൂം' ആപ്പ്; ഒക്ടോബർ 1 മുതൽ രജിസ്റ്റർ ചെയ്യാം
29/09/2026 09:08 AM IST
nila

ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രോഫിക് 'സൂം' (Soum) ആപ്ലിക്കേഷൻ വഴി പുതിയ വിശിഷ്ട (Distinctive) വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യുന്നു. ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആപ്പ് വഴി താല്പര്യം അറിയിക്കാനുള്ള സ voluntary എകര്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താല്പര്യം രജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനുള്ളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ആന്തരിക ലേലം നടക്കും. ഒരു നമ്പർ സ്വന്തമാക്കാൻ ഒരാൾ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നതെങ്കിൽ ചോദിച്ച വിലയ്ക്ക് നൽകും. ഒന്നിൽ കൂടുതൽ പേർ രംഗത്തെത്തിയാൽ ലേലത്തിലൂടെ ഉയർന്ന തുകവിളിക്കുന്നയാൾക്ക് നമ്പർ നൽകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











