08:32pm 03 August 2026
NEWS
മൺ മറഞ്ഞ സമരനായകരെ അനുസ്മരിച്ച് യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ അനുസ്മരണ സദസ്സ്
02/08/2026  12:11 PM IST
NILA
മൺ മറഞ്ഞ സമരനായകരെ അനുസ്മരിച്ച് യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ അനുസ്മരണ സദസ്സ്

 

ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31-ന് ഖത്തർ ഐസിസി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിനും, സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ജൂലൈ മാസത്തിൽ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു.

പി. കെ. വി., എൻ. ഇ. ബാലറാം, പി. പി. മുകുന്ദൻ, പി. എസ്. നമ്പൂതിരി, ടി. എ. മജീദ്, പി. എസ്. ശ്രീനിവാസൻ, കെ. ദാമോദരൻ, കാമ്പിശ്ശേരി കരുണാകരൻ, കെ. എ. കേരളീയം എന്നിവരുടെ രാഷ്ട്രീയ-സാമൂഹിക സംഭാവനകളാണ് പരിപാടിയിൽ അനുസ്മരിക്കപ്പെട്ടത്.

ദോഹ യൂണിറ്റ് സെക്രട്ടറി ശ്രീ. ബിനു ഇസ്മായിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ദോഹ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഉണ്ണി താമരാൽ അധ്യക്ഷത വഹിച്ചു.

മുഖ്യ അനുസ്മരണ പ്രഭാഷണം ഓൺലൈനിലൂടെ നിർവഹിച്ച മുൻ കൃഷി മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ, ജൂലൈ മാസത്തിൽ വേർപിരിഞ്ഞ മഹത്തായ നേതാക്കളുടെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ജനകീയ രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അവരുടെ സമരപാരമ്പര്യം സമൂഹത്തിന് എന്നും പ്രചോദനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഷാനവാസ് തവയിൽ (കോർഡിനേഷൻ സെക്രട്ടറി), സിറാജ് എം. (കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി), ഷഹീർ ഷാനു (ജനറൽ സെക്രട്ടറി), ബഷീർ പട്ടാമ്പി (പ്രസിഡന്റ്), അജിത്ത് കുമാർ (ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി), രഘുനാഥ് (ട്രഷറർ) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അനുസ്മരിക്കപ്പെട്ട നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ജനപക്ഷ നിലപാടുകൾ, സംഘടനാ മികവ്, സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങൾ എന്നിവ അവർ അനുസ്മരണ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞു.

പരിപാടിയുടെ സമാപനത്തിൽ ഷാൻ പേഴുമൂട് നന്ദി രേഖപ്പെടുത്തി.

സമരപാരമ്പര്യത്തിന്റെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അനുസ്മരണ സദസ് സമാപിച്ചത്. ഖത്തറിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അംഗങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img