06:34pm 05 August 2026
NEWS
പൊതു ശൗചാലയ പുനർനിർമാണം പ്രതിസന്ധിയിൽ, പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്‌.

05/08/2026  12:54 PM IST
nila
പൊതു ശൗചാലയ പുനർനിർമാണം പ്രതിസന്ധിയിൽ, പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്‌.

വടകര നഗരസഭയിലെ പഴയ ബസ്റ്റാന്റ് പരിസരത്തെ ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിച്ചുവരുന്ന പൊതു ശൗചാലയ പുനർനിർമാണം അനന്തമായി നീളുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൊതു ശൗചാലയം ഉൾപ്പെടെ വടകര നഗരസഭയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്തുത പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി സി ഷീബ ഉദ്ഘാടനം ചെയ്തു. ബദൽ സംവിധാനം എന്ന പേരിൽ ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചെങ്കിലും അത് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ വടകര നഗരസഭക്ക് സാധിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ വടകര നിയോജമണ്ഡലം ജനറൽ സെക്രട്ടറി സജിത്ത് മാരാർ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ നിജിൻ മാസ്റ്റർ, udf വടകര മുൻസിപ്പൽ കൺവീനർ പി എസ് രഞ്ജിത്ത് കുമാർ, നഗരസഭ കൗൺസിലർമാരായ ബിജുൽ ആയാടത്തിൽ, സുനിൽ കുമാർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അഷറഫ്, പ്രഭിൻ പാക്കയിൽ, അനന്ദു വി കെ,അക്ഷയ പ്രകാശ്, റാഫി, അശ്വിൻ ഭാസ്കർ, മൃദുൽ, അമൽ, റോബിൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിപിൻ എം വി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img