07:17am 10 August 2026
NEWS
യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു.
09/08/2026  07:16 PM IST
nila
യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു.


ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസിന്റെ 66 മത് സ്ഥാപക ദിനം, ചെങ്ങന്നൂർ നിയോജക  മണ്ഡലത്തിലെ വിവിധ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ ആചരിച്ചു. മുളക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക ദിനാഘോഷം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
 ലഹരി മാഫിയക്കെതിരെ കർശന നടപടിയുമായി ഓപ്പറേഷൻ തൂഫാൻ. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശക്തമായ പോരാട്ടമാണ് നടത്തുന്ന
 ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ  എടുക്കുകയും ചെയ്തു .
സുജിത് ആർ, ലിനീഷ, സന്ധ്യ ഗ്രനിഷ് , ശ്യാം കുമാർ, സിന്ധു എം ആർ,ആഷിഷ്, അശ്വിൻ, തുടങ്ങിയവർ പങ്കെടുത്തു.
വെണ്മണി .
  യൂത്ത് കോൺഗ്രസ്‌ വെണ്മണി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്‌ഥാപക ദിനാഘോഷം യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഷെമീം റാവുത്തർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്‌ അനു എൽസ അധ്യക്ഷത വഹിച്ചു

ചെറിയനാട് .
 യൂത്ത് കോൺഗ്രസ് ചെറിയനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നടത്തിയ സ്ഥാപക ദിനാഘോഷം മഹിളാ കോൺഗ്രസ്‌ ചെങ്ങന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ മറിയാമ്മ ചെറിയാൻ ഉദ്ഘാടനം ചെയ്തു  മണ്ഡലം പ്രസിഡന്റ്‌ രോഹിത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചെങ്ങന്നൂർ ടൗൺ.
യൂത്ത് കോൺഗ്രസ്‌ ചെങ്ങന്നൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ഥാപക ദിനാഘോഷം
 യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം സെക്രട്ടറി  ആസ്റ്റിലി ഈശോ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സുബിൻ മാത്യു അധ്യക്ഷത വഹിച്ചു.
ചെന്നിത്തല.
 യൂത്ത് കോൺഗ്രസ് ചെന്നിത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ഥാപക ദിനാഘോഷം സാജൻ പുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ റോയി ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img