06:16pm 18 April 2026
NEWS
ചങ്ങാനാശ്ശേരിയിൽ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ
25/08/2025  07:04 PM IST
സണ്ണി ലുക്കോസ്
ചങ്ങാനാശ്ശേരിയിൽ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ

ചങ്ങാനാശ്ശേരി : മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്10 ഗ്രാം എം ഡി എം എ യും , ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി ബെംഗ്ലൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി എത്തിച്ചത് ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും  ലഹരി വസ്തുക്കൾ, കൊണ്ടുവന്നതെന്ന്  ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട്  പറഞ്ഞു.

കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി വൈ എസ് പി. കെ പി തോംസൺന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജെ. സന്ദീപ്, എസ് ഐ രതീഷ് പി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽപോലീസ് ഓഫീസർ മാരായ ഷിജിൻ, നിയാസ് എം എ എന്നിവരടങ്ങുന്ന  സംഘവും , ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശ്ശേരി എസ് ബി കോളേജ് ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img