12:36pm 13 November 2026
NEWS
ഊബർ ടാക്സി മറയാക്കി ലഹരിമരുന്ന് കടത്തിയ യുവാക്കൾ അറസ്റ്റിൽ
21/01/2026  07:58 AM IST
nila
ഊബർ ടാക്സി മറയാക്കി ലഹരിമരുന്ന് കടത്തിയ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം:  ഊബർ ടാക്സി മറയാക്കി ലഹരിമരുന്ന് കടത്ത് നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. താളിക്കുഴി മഞ്ഞപ്പാറ കോളനിയിലെ സെബിൻ ഫിലിപ്പും കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബുവുമാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്–വാമനപുരം കണിച്ചോട് പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 12.46 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും ചേർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img