
ചെങ്ങന്നൂർ: കരൾ രോഗബാധിതയായ യുവതി ചികിത്സക്കായി സഹായം തേടുന്നു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കുംമുറി മാമ്പ്രക്കര
രാജേഷ് ഭവനത്തിൽ ആർ .രാജേഷിൻ്റെ ഭാര്യ ലക്ഷ്മി രാജേഷ് (27) യ്ക്കാണ് ഈ ദുർഗതി. ലക്ഷ്മിയുടെ ചികിത്സ ചിലവിനായി ലക്ഷങ്ങൾ വേണ്ടിവരുമെന്നത് പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബത്തെ . ലക്ഷ്മിക്ക് കഴിഞ്ഞ ഒരു വർഷം മുൻപ് കഠിനമായ വയറുവേദനയും ഛർദ്ദി യേയും തുടർന്ന് വീടിനു സമീപമുള്ള ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ പരിശോധനയിലാണ് ഇവർക്ക് കരൾ രോഗബാധിതയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ശുപത്രിയിൽ ചികിത്സ തേടിയെങ്കിലും .ഇവിടെ 'ചികിത്സ ലഭ്യമല്ലാത്തതിനാൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടി. അവിടെ ശസ്ത്രക്രിയക്ക് മാത്രമായി 26 ലക്ഷത്തോളം രൂപ വേണ്ടി വരും.
തുടർ ചികിത്സക്കും മറ്റും സമാനമായ രൂപ വേണ്ടി വരുമെന്നാണ്
രാജേഷ് പറഞ്ഞത്. കരൾ ദാദാവിനെ സമീപിച്ച സാഹചര്യത്തിൽ ലക്ഷങ്ങൾ ഇതാനായി കൊടുക്കേണ്ടി വരുമെന്നാണ് പറഞ്ഞത്. ഇതിനുള്ള സാമ്പത്തീക ഭദ്രത ഇപ്പോൾ ഈ കുടുംബത്തിനില്ല.
ഇതറിഞ്ഞ ലക്ഷ്മിയുടെ മാതാവ് കെ. പുഷ്പകുമാരി തൻ്റെ കരൾ മകൾക്ക് പകുത്ത് നൽകാൻ ഒരുങ്ങുകയാണിപ്പോൾ . പെയിൻ്റിംഗ് തൊഴിലാളിയ രാജേഷും പക്ഷാഘാതം വന്ന മാതാവ് ഓമന ,ഏഴും രണ്ടും വയസ്സുള്ള ലക്ഷ്യ ,റിതിക എന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം .രാജേഷ്
തൻ്റെ സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി അടുത്തുള്ള ജില്ലാ സഹകരണ ബാങ്ക് ശാഖയിൽ നിന്ന് വീട് പണയപ്പെടുത്തി എടുത്ത പണം ,കൂടാതെ അമ്മയുടെ ചികിത്സക്കുള്ള പണം മറ്റുള്ളവയ്ക്കുമായി എങ്ങനെ കണ്ടെത്തുമെന്ന ഭയപ്പാടിലാണ് രാജേഷ്, കരൾ മാറ്റ .ശസ്ത്രക്രീയയ്ക്കായി ഡിസംബർ 16ന് ആണ് ഡോക്ടർ ദിവസം നിശ്ച്യിയിച്ചിരിക്കുന്നത് .
ശസ്ത്രക്രീയക്കും തുടർച്ചികിത്സക്കുമായി ഭാരിച്ച തുക എത്രയും വേഗം കണ്ടെത്തിയേ മതിയാവൂ .ഇതിനായി എസ്ബിഐ കൊല്ലകടവ് ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ :43 060 19 19 81 .
IFSC കോഡ് SBIN0012315.
ഫോൺ: 799 4302635 എന്ന നമ്പറിൽ ഹായം നൽകാവുന്നതാണ്.











