09:42pm 06 November 2026
NEWS
അമിത വേ​ഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
06/11/2026  09:21 AM IST
nila
അമിത വേ​ഗതയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 

കോഴിക്കോട്: അമിതവേഗം വീണ്ടും അപകടത്തിന് വഴിവെച്ചു. വെള്ളിമാടുകുന്നിൽ രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ കല്യാശ്ശേരി സ്വദേശി സംജാദ് (21) മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ ഇരിങ്ങാടൻപള്ളിക്ക് സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ ബൈക്ക് എതിർദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയിൽ സംജാദിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.

കോവൂർ–ഇരിങ്ങാടൻപള്ളി മിനിബൈപാസ് റോഡിൽ വാഹനങ്ങളുടെ അമിതവേഗം നേരത്തെയും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. സമാനമായ അപകടങ്ങൾ ആവർത്തിക്കുന്നതും ആശങ്ക ഉയർത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img