11:29am 13 November 2026
NEWS
സ്പോൺസർഷിപ്പ് മാറ്റാതെ മറ്റ് കമ്പനികളിൽ ജോലി ചെയ്യാം; താല്കാലിക കൈമാറ്റ വ്യവസ്ഥകൾ വിശദീകരിച്ച് തൊഴിൽ മന്ത്രാലയം
11/06/2026  09:58 AM IST
NILA
സ്പോൺസർഷിപ്പ് മാറ്റാതെ മറ്റ് കമ്പനികളിൽ ജോലി ചെയ്യാം; താല്കാലിക കൈമാറ്റ വ്യവസ്ഥകൾ വിശദീകരിച്ച് തൊഴിൽ മന്ത്രാലയം


ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ സ്പോൺസർഷിപ്പ് മാറ്റാതെ തന്നെ നിശ്ചിത കാലയളവിലേക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് താല്കാലികമായി ജോലിക്ക് അയക്കാനുള്ള (Secondment) വ്യവസ്ഥകൾ വിശദീകരിച്ച് തൊഴിൽ മന്ത്രാലയം. പുതിയ തൊഴിലുടമയ്ക്ക് തങ്ങളുടെ ആവശ്യാനുസരണം തൊഴിലാളികളെ ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ ഈ സംവിധാനം വഴി നിയമിക്കാനാകും.
​തൊഴിലാളിയുടെ നിലവിലെ സ്പോൺസർഷിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ, പുതിയ സ്ഥാപനത്തിന് ഈ താല്കാലിക കൈമാറ്റത്തിനായി (Loan) അപേക്ഷിക്കാം. ജോലിയുടെ സ്വഭാവം, കാലയളവ്, പാർട്ട് ടൈം ആണോ ഫുൾ ടൈം ആണോ തുടങ്ങിയ വിശദാംശങ്ങൾ അപേക്ഷയിൽ വ്യക്തമാക്കണം. തൊഴിലാളിയുടെ നിലവിലെ സ്പോൺസർ (കമ്പനി) ഇതിന് അനുമതി നൽകുന്ന മുറയ്ക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും അംഗീകാരത്തിലും തൊഴിലാളിക്ക് താല്കാലിക തൊഴിൽ പെർമിറ്റ് (Loan Work Permit) അനുവദിക്കും.
​തൊഴിൽ വിപണിയിലെ താല്കാലിക പ്രതിസന്ധികൾ മറികടക്കാനും കമ്പനികൾ തമ്മിലുള്ള ബിസിനസ്സ് സഹകരണം എളുപ്പമാക്കാനും സഹായിക്കുന്നതാണ് മന്ത്രാലയത്തിന്റെ ഈ സേവനം. ഇതിനായി പാലിക്കേണ്ട എട്ട് പ്രധാന നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img