01:41am 05 September 2026
NEWS
ഓമന സ്നേഹതീരം പകൽവീട്ടിൽ യോഗോത്സവം
29/06/2026  08:09 PM IST
nila
ഓമന സ്നേഹതീരം പകൽവീട്ടിൽ യോഗോത്സവം

 

ചെങ്ങന്നൂർ: ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. പറഞ്ഞു. യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകൽവീട് രക്ഷാധികാരി തമ്പാൻ തോമസ് കോളഭാഗത്ത് അധ്യക്ഷത വഹിച്ചു. തിരുവല്ല ബി.എഡ്. കോളജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ഹരി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, യോഗാചാര്യൻ സുധീഷ് കുമാർ, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി ഏബ്രഹാം കറുകേലിൽ, ഓമന വിജയൻ, കാർത്തിക രാകേഷ്, സിന്ധു വി.ആർ., രാധിക ഹരികൃഷ്ണൻ, വസന്ത രാജൻ, ഒ.എസ്. മോനച്ചൻ, സുമേഷ്, ജോൺസൺ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.
യോഗ ദേശീയ ചാമ്പ്യൻ ഷെറിൻ ബെന്നിയുടെ ആർട്ടിസ്റ്റിക് യോഗാ ഡാൻസും യോഗ പഠിതാക്കൾ അവതരിപ്പിച്ച യോഗാ ഡാൻസും ശ്രദ്ധേയമായി.
ചടങ്ങിൽ അഡ്വ. വർഗീസ് മാമൻ എം.എൽ.എ., ദേശീയ യോഗ ചാമ്പ്യൻ ഷെറിൻ ബെന്നി, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി എബ്രഹാം, സനോഷ് എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.