08:33pm 08 September 2026
NEWS
വൈ എം സി എ പ്രാർത്ഥനാവാരം 9 മുതൽ 15 വരെ
06/11/2025  07:31 PM IST
nila
വൈ എം സി എ പ്രാർത്ഥനാവാരം 9 മുതൽ 15 വരെ

 

ചെന്നിത്തല : അഖിലലോക പ്രാർത്ഥനവാരം ചെന്നിത്തല വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ നവംബർ 9 മുതൽ 15 വരെ വിവിധ ഇടവകകളിൽ വച്ച് നടത്തും. “ജൂബിലി - പ്രാർത്ഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ”എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

ഉദ്ഘാടനം സെന്റ്പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ മുൻ റീജിയണൽ ചെയർമാൻ അഡ്വ വി സി സാബു നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മാർ ഒസ്താത്തിയോസ് ഗുരുകുലം - റവ ജയ് വർഗ്ഗീസ്, സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളി - റവ മാത്യൂസ് മാത്തുണി, ബദേൽ മാർത്തോമാ പള്ളി - ഫാ ജയിംസ് ജോർജ്ജ് പുഞ്ചക്കാല, വൈ എം സി എ ഹാൾ - റവ ലിബിൻ തോമസ്, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി - ശ്രീ ജേക്കബ് വഴിയമ്പലം എന്നിവർ പ്രാസംഗിക്കും.

ചെങ്ങന്നൂർ സബ് റീജിയൻ തല സമാപനസമ്മേളനം 15ന് സെന്റ് ജോർജ്ജ് ഹോറേബ് പള്ളിയിൽ.  യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറീലോസ് മുഖ്യസന്ദേശം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.