03:42pm 26 April 2025
NEWS
ലോക ക്ഷയരോഗ ദിനം ആചരിച്ചു
24/03/2025  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക ക്ഷയരോഗ ദിനം ആചരിച്ചു

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഇൻഫെക്ഷൻ  കൺട്രോൾ ഡോക്ടറും മൈക്രോബിയളോജിസ്റ്റുമായ ഡോ. രഞ്ജിനി ജോസഫ് ക്ഷയരോഗ ദിന സന്ദേശം നൽകി.ലൂർദ് കോളേജ് ഓഫ് നഴ്സിംഗ്  രണ്ടാം വർഷ വിദ്യാർഥികൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ, രോഗം വ്യാപിക്കുന്ന വിധം, അത്തരം രോഗികളോടൊപ്പം എങ്ങനെ പെരുമാറണം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. തുടർന്ന് ക്ഷയരോഗ പ്രതിരോധ മാർഗങ്ങൾ വിശദമാക്കുന്ന ഫ്ലാഷ് മോബും സ്കിറ്റും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. നഴ്സിംഗ് സൂപ്രണ്ട് സി.  ഗോൾഡിൻ പീറ്റർ,   ശ്രീമതി. സാനിയ ജോസ്, അസോസിയേറ്റ് പ്രൊഫസർ,   ലൂർദ് കോളേജ് ഓഫ് നേഴ്സിംഗ്   എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ മാറ്റർ : എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ക്ഷയരോഗ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു. ലൂർദ് കോളേജ് ഓഫ് നേഴ്സിംഗ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി. സാനിയ ജോസ്, ഇൻഫെക്ഷൻ  കൺട്രോൾ ഡോക്ടറും മൈക്രോബിയളോജിസ്റ്റുമായ ഡോ. രഞ്ജിനി ജോസഫ് നഴ്സിംഗ് സൂപ്രണ്ട് സി.  ഗോൾഡിൻ പീറ്റർ എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.