
കൊച്ചി : കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല സമിതി ലോക പുകയില വിരുദ്ധ ദിന ചരണം നടത്തി.കേരളത്തിലെ മദ്യ- ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാന തല കൂട്ടായ്മ ആയ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപനത്തിനും, അക്രമങ്ങൾക്കുമെതിരെ, ബോധവത്ക്കരണം, ചെറുത്ത് നിൽപ്പ്,ചികിത്സാ സഹായം, കൗൺസിലിംഗ്,പുനരധിവാസം എന്നി തലങ്ങളിൽ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകാൻ എകോപന സമിതി നേതൃത്വം നൽകും.ദിനാചരണജില്ല തല ഉദ്ഘാടനം സമിതി സംസ്ഥാന ചെയർമാൻ റിട്ടേയേർഡ് ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ നിർവ്വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.പി.എച്ച് ഷാജഹാൻ, കുരുവിള മാത്യൂസ്,ടി. എം വർഗീസ്, ഹിൽട്ടൺ ചാൾസ്, കെ.കെവാമലോചനൻ, രാധ കൃഷ്ണൻ കടവുങ്കൽ, ഏലൂർഗോപിനാഥ്, എം.എൽ ജോസഫ്, ജെസി ഷാജി, എം.പി ജോസി എന്നിവർ പ്രസംഗിച്ചു










