06:09pm 27 September 2026
NEWS
ലോക സമുദ്ര ദിനം: സുരക്ഷിതവും സുസ്ഥിരവുമായ സമുദ്ര ഗതാഗത മേഖല ഉറപ്പാക്കി ഖത്തർ
27/09/2026  11:09 AM IST
nila
ലോക സമുദ്ര ദിനം: സുരക്ഷിതവും സുസ്ഥിരവുമായ സമുദ്ര ഗതാഗത മേഖല ഉറപ്പാക്കി ഖത്തർ

​ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്ര ഗതാഗത മേഖലയെ സജ്ജമാക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഖത്തർ ഗതാഗത മന്ത്രാലയം. ലോക സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
​സമുദ്ര സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളും കരാറുകളും കർശനമായി പാലിച്ചുകൊണ്ട്, സമുദ്ര നയങ്ങളും തന്ത്രങ്ങളും പ്രായോഗിക തലത്തിൽ എത്തിക്കാൻ സാധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
​ആഗോള നിലവാരത്തിലുള്ള സുസ്ഥിര സമീപനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന സമുദ്ര മേഖലയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img