NEWS
ലോക സമുദ്ര ദിനം: സുരക്ഷിതവും സുസ്ഥിരവുമായ സമുദ്ര ഗതാഗത മേഖല ഉറപ്പാക്കി ഖത്തർ
27/09/2026 11:09 AM IST
nila

ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്ര ഗതാഗത മേഖലയെ സജ്ജമാക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഖത്തർ ഗതാഗത മന്ത്രാലയം. ലോക സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
സമുദ്ര സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളും കരാറുകളും കർശനമായി പാലിച്ചുകൊണ്ട്, സമുദ്ര നയങ്ങളും തന്ത്രങ്ങളും പ്രായോഗിക തലത്തിൽ എത്തിക്കാൻ സാധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഗോള നിലവാരത്തിലുള്ള സുസ്ഥിര സമീപനത്തിലൂടെ വെല്ലുവിളികളെ അതിജീവിച്ച് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന സമുദ്ര മേഖലയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










