10:28am 13 November 2026
NEWS
ലോക പരിസ്ഥിതി ദിനാചരണം: ‘ഒരു തൈ നടാം’ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ
08/06/2026  04:20 PM IST
nila
ലോക പരിസ്ഥിതി ദിനാചരണം: ‘ഒരു തൈ നടാം’ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിൽ

 

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ഈ വലിയ ലോകത്തിന്റെ ജീവശ്വാസത്തിനായി നമുക്ക് ഓരോരുത്തർക്കും ഒരു കുഞ്ഞു തൈ നടാം” എന്ന ഉദാത്തമായ സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിൽ ജൂൺ 7-ന് പ്രകൃതി സൗഹൃദപരമായ രീതിയിൽ പരിസ്ഥിതി ദിന ഓർമ്മപ്പെടുത്തൽ സംഘടിപ്പിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത WMF ഗ്ലോബൽ പ്രസിഡന്റ് ആനി ലിബു മുഖ്യ കാർമികത്വം വഹിച്ച് വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ ഹരിത സന്ദേശത്തിന് തിരിതെളിച്ചു.
ഖത്തർ നാഷണൽ കൗൺസിലിന്റെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ നാഷണൽ പ്രസിഡന്റ് അജാസ് അലി, കോർഡിനേറ്റർ രാജേഷ് മണികോത്ത്, സെക്രട്ടറി ജോസഫ് ജോർജ് (റോജോ), ട്രഷറർ അജയ് പുത്തൂർ, നാഷണൽ വൈസ് പ്രസിഡന്റുമാരായ അനീഷ് ഇബ്രാഹിം, പല്ലവി ജയരാജ്, എൻവയോൺമെന്റ് ഫോറം കോർഡിനേറ്റർ മനോജ് ഹരിഹരൻ, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജയശ്രീ സുരേഷ് എന്നിവരടങ്ങുന്ന ഖത്തർ നാഷണൽ കൗൺസിൽ ടീം പരിപാടികൾക്ക് നേതൃത്വം നൽകുകയും പരിസ്ഥിതി ദിന സന്ദേശം പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ മുന്നണി പോരാളികളാവുകയും ചെയ്തു.
നാഷണൽ കൗൺസിലിന് പിന്തുണയുമായി വിശിഷ്ട അതിഥികളായി WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം, ഗ്ലോബൽ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് പി.ടി, ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ സുനിൽ മാധവൻ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ റുഷാറ റിജാസ്, ഖത്തർ നാഷണൽ പാട്രൺ ഹമീദ്, മുൻ ഗ്ലോബൽ ബിസിനസ് ഫോറം കോർഡിനേറ്റർ ജയരാജ് എന്നിവർ ഈ ഹരിത സംരംഭത്തിൽ പങ്കാളികളായി.
ഭാവി തലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും, ഓരോ വ്യക്തിയും കുറഞ്ഞത് ഒരു തൈയെങ്കിലും നട്ടു വളർത്താൻ മുന്നിട്ടിറങ്ങണമെന്നും ചടങ്ങിൽ സംസാരിച്ച നേതാക്കൾ ആഹ്വാനം ചെയ്തു. ഹരിതഭാവിക്കായി ഒന്നിച്ച് കൈകോർക്കാം എന്ന പ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img