05:17am 12 November 2026
NEWS
വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം ദാതാക്കൾ പങ്കെടുത്തു
16/05/2026  05:53 PM IST
nila
വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം ദാതാക്കൾ പങ്കെടുത്തു


ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെന്ററിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 15-ന് നടന്ന ക്യാമ്പിൽ നൂറിലധികം ദാതാക്കൾ പങ്കെടുത്തു. മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ക്യാമ്പ് ഏറെ ശ്രദ്ധേയമായി.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം ആദ്യമായി രക്തദാനം നിർവഹിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഖത്തർ നാഷണൽ കൗൺസിൽ പ്രസിഡന്റ് അജാസ് അലി, കോർഡിനേറ്റർ രാജേഷ് മണിക്കോത്ത്, ജനറൽ സെക്രട്ടറി ജോസഫ് ജോർജ്, ട്രഷറർ അജയ് കുമാർ എന്നിവർ ക്യാമ്പിന് മുഖ്യ നേതൃത്വം നൽകി.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എബ്രഹാം കെ. ജോസഫ് (ജനറൽ സെക്രട്ടറി, ICC), ശന്തനു ദേശ്പാണ്ഡെ (വൈസ് പ്രസിഡന്റ്, ICC), എം.സി അംഗങ്ങളായ രാകേഷ് വാഘ്, രവീന്ദ്ര പ്രസാദ്, ഷാനവാസ് ബാവ (പ്രസിഡന്റ്, ICBF), അബ്ദുൽ സത്താർ (വൈസ് പ്രസിഡന്റ്, IBPC & WMF ഖത്തർ സ്ഥാപക പ്രസിഡന്റ്), പി.എൻ. ബാബുരാജ് (ചെയർമാൻ, ICC അഡ്വൈസറി കമ്മിറ്റി), സുബ്രഹ്മണ്യ ഹെബ്ബഗേലു (മുൻ വൈസ് പ്രസിഡന്റ്, ICC) എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
ഡബ്ല്യു.എം.എഫ് ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പൗലോസ് തേപ്പാല, ഗ്ലോബൽ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് പി.ടി., ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുനിൽ മാധവൻ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ റൂഷാര റിജാസ്, മിഡിൽ ഈസ്റ്റ് ഫോറം കോർഡിനേറ്റർമാരായ ശ്രീകല പ്രകാശൻ, മൻസൂർ മൊയ്തീൻ, സുരേഷ് ബാബു പി. എന്നിവരും ക്യാമ്പിൽ സംബന്ധിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് അനീഷ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി ദിലീഷ് ചേലക്കാട്, ജോയിന്റ് ട്രഷറർ പ്രമോദ് വാമദേവൻ, വിവിധ ഫോറം കോർഡിനേറ്റർമാരായ പ്രണവ് പ്രകാശൻ (യൂത്ത്), മൻസൂർ മജീദ് (ഇവന്റ്), മനോജ് ഹരിഹരൻ (അഗ്രികൾച്ചർ & എൻവയോൺമെന്റ്), അർഷാദ് നാടമ്പാടി (മെമ്പർഷിപ്പ്), ഷാജി മാത്യു (ആർട്ട് & കൾച്ചർ), ഷമീർ എടവലത്ത് കുനിയിൽ (ടൂറിസം), സിതാര മനോജ് (വിമൻസ്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയശ്രീ സുരേഷ് എന്നിവർ രക്തദാന നടപടികൾക്ക് നേതൃത്വം നൽകി.
മാനവികതയുടെ ഉദാത്ത മാതൃക കാട്ടി രക്തദാനത്തിനായി മുന്നോട്ട് വന്ന എല്ലാ ദാതാക്കൾക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും നാഷണൽ കൗൺസിൽ കോർ കമ്മിറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ വിപുലമായ സാമൂഹിക സേവന പദ്ധതികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img